Home » Blog » Kerala » “ആയുധം കൊണ്ട് മന്ത്രിയെ ആക്രമിച്ചുവെന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല; ജയിലില്‍ കിടത്തിയത് എന്തോ വലിയ അപരാധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്”; സ്പീക്കര്‍ എ.എന്‍ ഷംസീര്‍
12

തിരുവനന്തപുരം: കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ കെഎസ്‌യു പ്രവർത്തകരുടെ ആക്രമണത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. ആയുധം കൊണ്ട് മന്ത്രിയെ ആക്രമിച്ചുവെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും താന്‍ കാണുമ്പോള്‍ മന്ത്രി അവശയായിരുന്നെന്നും സ്പീക്കര്‍ പ്രതികരിച്ചു. സഭാംഗം അവശയായി പ്ലാറ്റ്‌ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേഭാരതില്‍ കയറി പോകാന്‍ തനിക്ക് കഴിയുമായിരുന്നില്ലെന്നും വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്‌യു പെണ്‍കുട്ടികള്‍ സമരത്തിന് വന്നില്ലെന്നും സ്പീക്കര്‍ ചോദിച്ചു.

“സഭാംഗം അവശയായി പ്ലാറ്റ്‌ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേഭാരതില്‍ കയറിപ്പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല. ഞാന്‍ കാണുമ്പോള്‍ ആരോഗ്യമന്ത്രി അവശയായിരുന്നു. ആയുധം കൊണ്ട് അവരെ ആക്രമിച്ചുവെന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. വനിതാ മന്ത്രിക്ക് നേരെ എന്തുകൊണ്ട് കെഎസ്‌യു പെണ്‍കുട്ടികല്‍ സമരത്തിന് വന്നില്ല. അവര്‍ക്ക് പെണ്‍കുട്ടികളില്ലേ? സമരത്തില്‍ പങ്കെടുക്കുമ്പോള്‍ ജയിലില്‍ കിടക്കേണ്ടിവരും. ജയിലില്‍ കിടത്തിയത് എന്തോ വലിയ അപരാധമാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ജനാധിപത്യത്തില്‍ സമരം ചെയ്യാനും പ്രതിഷേധിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. അതിന്റെ ഭാഗമായി ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്യും.” – സ്പീക്കര്‍ വ്യക്തമാക്കി.