Home » Blog » Kerala » പുതുപ്പള്ളിയിലെ സ്ട്രോങ്ങ്‌ റൂമിൽ സുരക്ഷാ വീഴ്ചയുണ്ട്; ചാണ്ടി ഉമ്മൻ
6

ന്യൂഡൽഹി: പുതുപ്പള്ളി മണ്ഡലത്തിലെ സ്ട്രോങ്ങ്‌ റൂമിൽ സുരക്ഷാ വീഴ്ചയുണ്ടെന്ന ആരോപണവുമായി ചാണ്ടി ഉമ്മൻ. സ്ട്രോങ്ങ്‌ റൂമുകൾക്കടുത്ത് സിസിടിവികളുടെ കുറവുണ്ട്. രണ്ട് മണ്ഡലങ്ങളുടെ കൗണ്ടിങ് ഒറ്റ ഹാളിൽ നടത്തുന്നതിൽ പരാതി നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

ഉന്നയിച്ച വിഷയങ്ങളിൽ പരാതി നൽകിയപ്പോൾ പരിഹരിച്ചു. വോട്ടിങ് മെഷീനുകൾ സുരക്ഷിതമായി സൂക്ഷിക്കണം. ഇത് സ്ഥാനാർഥികളെ ബോധ്യപ്പെടുത്തണം. രണ്ട് മണ്ഡലങ്ങളുടെ കൗണ്ടിങ് ഒറ്റ ഹാളിലായതിലും പരാതി നൽകിയിട്ടുണ്ട്. ചൂട് വർധിക്കുമ്പോൾ വോട്ടെണ്ണൽ പ്രതിസന്ധിയാകുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

കോട്ടയം താലൂക്കിൽപെട്ട പുതുപ്പള്ളിയുടെ മെഷീനുകൾ ചങ്ങനാശേരി മണ്ഡലത്തിലാണ് വെച്ചിരിക്കുന്നത്. നിയമപ്രകാരം ഇത് അറിയിക്കേണ്ടതുണ്ട്. അങ്ങോട്ട് കൊണ്ടുപോകാൻ ആരാണ് തീരുമാനം എടുത്തതെന്നതിന് ഇതുവരെ ഉത്തരം കിട്ടിയിട്ടില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.