കൊച്ചി: വെസ്പയുടെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യയില്‍ രണ്ട് പുതിയ സ്കൂട്ടറുകള് അവതരിപ്പിച്ചു. വെസ്പ 1946-ല്‍ പുറത്തിറക്കിയ ആദ്യ വെസ്പയില്നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് പുതിയ വെസ്പ ടെക് 80-ന്റെ 125സിസി, 150സിസി സ്കൂട്ടറുകള് കമ്പനി അവതരിപ്പിച്ചത്. വെസ്പയുടെ ലോഗോയ്ക്കൊപ്പം 80 എന്ന ബാഡ്ജ് സ്കൂട്ടറില്‍ പതിച്ചിട്ടുണ്ട്.
ആദ്യകാല വെസ്പ മോഡലുകളെ ഓര്‍മ്മിപ്പിക്കുന്ന വെര്‍ഡെ പാസ്റ്റെലോ ഗ്രീന്‍ പെയിന്റ് ആണ് ടെക് 80-ാമത് എഡിഷനുകള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇതുവരെ കമ്പനി ഇറ്റാലിയന്‍ സ്റ്റൈലും ചാരുതയും പേറുന്ന 160-ല്‍ അധികം വ്യത്യസ്ത മോഡലുകള്‍ പുറത്തിറക്കിയിട്ടുണ്ട്. ആ കാലാതീതമായ സ്റ്റൈലിനേയും ചാരുതയേയും 80-ാം വാര്‍ഷിക മോഡലുകളില്‍ കമ്പനി ഏറ്റവും മികച്ച ടെക്നോളജികളുമായി സംയോജിപ്പിക്കുന്നു.
