കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ തീപിടിത്തം; 3 ദിവസം പിന്നിട്ടിട്ടും തീ നിയന്ത്രിക്കാനായില്ല; നഷ്‌ടം 50 കോടി

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാത്രസിൽ കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ ഉണ്ടായ തീപിടിത്തം 3 ദിവസങ്ങൾക്ക് ശേഷവും നിയന്ത്രണ വിധേയമാക്കാനായില്ല. പച്ചക്കറികളും പഴങ്ങളും സൂക്ഷിച്ചിരുന്ന കോൾഡ് സ്റ്റോറേജ് യൂണിറ്റിലാണ് വൻ തീക്കോയിടുത്തമുണ്ടായത്. 50 കോടിയോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്ന് കോൾഡ് സ്റ്റോറേജ് യൂണിറ്റ് ഉടമ പറഞ്ഞു.

ഏപ്രിൽ ഒന്ന് ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു കോൾഡ് സ്റ്റോറേജ് യൂണിറ്റിൽ തീപിടിത്തം ഉണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേനയും എസ്‌ഡി‌ആർ‌എഫ് സംഘവും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെയും തീ നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. അടുത്ത ജില്ലകളിൽ നിന്നുള്ള അഗ്നി രക്ഷാ സേനയുടെ യൂണിറ്റുകളും സ്ഥലത്ത് എത്തി തീ നിയന്ത്രിക്കാൻ ശ്രമം നടത്തുന്നുണ്ട്.

More From Author

Leave a Reply

Your email address will not be published. Required fields are marked *