ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടിയില്‍ വന്‍ പ്രതിസന്ധി. പ്രമുഖ നേതാവ് രാഘവ് ഛദ്ദ അടക്കം മൂന്ന് എംപിമാര്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ട്. രാജ്യസഭാ എംപിമാരായ അശോക് മിത്തല്‍, സന്ദീപ് പഥക്ക് എന്നിവര്‍ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചു.
“താന്‍ തെറ്റായ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ശരിയായ മനുഷ്യനാണ്. അതുകൊണ്ട് താന്‍ ആംആദ്മി പാര്‍ട്ടി വിട്ട് പോവുകയാണ്. അതായത് താന്‍ കുറച്ചുകൂടി ജനങ്ങളുടെ അടുത്തേക്ക് പോകുകയാണ്” – ഛദ്ദ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പത്ത് രാജ്യസഭാ അംഗങ്ങളുള്ള എ.എ.പിയിലെ മൂന്നില്‍ രണ്ട് എം.പിമാരും തങ്ങളോടൊപ്പം ചേരുമെന്നും ഛദ്ദ അറിയിച്ചു. ആംആദ്മി പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഉണ്ടായിരുന്ന എല്ലാ മൂല്യങ്ങളില്‍ നിന്നും ആ പാര്‍ട്ടി ഇപ്പോള്‍ അകന്നിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഛദ്ദ നേരത്തേ പാര്‍ട്ടിയുമായി അകല്‍ച്ചയിലായിരുന്നു.
