Home » Blog » Business » മുംബൈ ഇന്ത്യന്‍സ് തീമിലുള്ള വിമാനം മലേഷ്യ എയര്‍ലൈന്‍സ് അവതരിപ്പിച്ചു
11
തിരുവനന്തപുരം: ക്രിക്കറ്റിലെ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഫ്രാഞ്ചൈസികളിലൊന്നായ മുംബൈ ഇന്ത്യന്‍സിന്റെ സ്വത്വം പേറുന്ന വിമാനം മലേഷ്യ എയര്‍ലൈന്‍സ് അവതരിപ്പിച്ചു. മലേഷ്യ എയര്‍ലൈന്‍സിന്റെ എ330-300 വിമാനത്തിലാണ് സ്‌പോര്‍ട്‌സ്, സംസ്‌കാരം, കണക്ഷന്‍ എന്നിവ ദൃശ്യവല്‍ക്കരിച്ചത്. ഇത് സ്റ്റേഡിയത്തിനുമപ്പുറം ആഗോളതലത്തിലേക്ക് മുംബൈ ഇന്ത്യന്‍സിന്റെ സ്വത്വത്തെ വഹിക്കും.

മലേഷ്യ എയര്‍ലൈന്‍സിന്റേയും മുംബൈ ഇന്ത്യന്‍സിന്റേയും സവിശേഷ വ്യക്തിത്വങ്ങളെ സംയോജിപ്പിക്കുന്ന ഡിസൈനാണ് വിമാനത്തിന് നല്‍കിയത്. ടീമിന്റെ വര്‍ദ്ധിക്കുന്ന ആഗോള ആരാധവൃന്ദത്തെയും ഡിസൈനില്‍ പ്രതിഫലിക്കുന്നു. അത് പങ്കുവയ്ക്കുന്ന യാത്രകളിലൂടെയും അനുഭവങ്ങളിലൂടേയും ആളുകളെ ബന്ധിപ്പിക്കുന്ന ആഗോള വിമാനക്കമ്പനിയെന്ന മലേഷ്യ എയര്‍ലൈന്‍സിന്റെ പങ്കിനേയും ഊട്ടിയുറപ്പിക്കുന്നു.

വിമാനം അവതരിപ്പിച്ചതിനൊപ്പം മലേഷ്യ എയര്‍ലൈന്‍സും മുംബൈ ഇന്ത്യന്‍സും മുംബൈയുടെ സചേതനമായ സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന ഒരു ഡിജിറ്റില്‍ ഫിലിമും പുറത്തിറക്കി. ഈ വിമാനം ഈ വര്‍ഷം പ്രധാന റൂട്ടുകളില്‍ യാത്ര നടത്തും.