Home » Blog » Kerala » വനിതാസംവരണ നിയമം പ്രാബല്യത്തിൽ; കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി
6

ന്യൂഡൽഹി: വനിതാസംവരണ ബിൽ 2023 പ്രാബല്യത്തിലാക്കി കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വനിതാസംവണവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലിൽ പാർലമെന്റിൽ ചർച്ച നടക്കുന്നതിനിടെയാണ് സർക്കാർ നടപടി. ബില്ലിൻമേലുള്ള വോട്ടെടുപ്പ് ഇന്ന് പാർലമെന്റിൽ നടക്കാനിരിക്കുകയാണ്.

വനിതാസംവരണ ഭേദഗതി ബിൽ, മണ്ഡല പുനർനിർണയ ബിൽ എന്നിവയിൽ ദീർഘമായ ചർച്ചയാണ് ഇന്നലെ പാർലമെന്റിൽ നടന്നത്. പുലർച്ചെ ഒന്നര വരെയാണ് ചർച്ച നീണ്ടത്. ഇതിനിടെ പുതിയ ഉത്തരവ് പുറത്തിറക്കിയ സർക്കാർ നടപടി വിചിത്രമാണെന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് പറഞ്ഞു. ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നതാനൊന്നും അദ്ദേഹം പറഞ്ഞു.

വനിതാ സംവരണത്തിന്റെ പേരിൽ മണ്ഡല പുനർനിർണയം നടത്തി പാർലമെന്ററി സംവിധാനത്തെ തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ആനുപാതികമല്ലാതെ സീറ്റുകൾ വർധിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വലിയ തോതിൽ കുറയുമെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാൽ രാജ്യത്തെ രണ്ട് തട്ടിലാക്കുന്ന ഒരു നീക്കവും സർക്കാർ നടത്തില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.