കൊച്ചി: സീറോ മലബാർ സഭയെയും സഭയുടെ പിതാക്കന്മാരെയും സഭയുടെ സ്ഥാപനങ്ങളെയും ഇലക്ഷനുമായി ബന്ധപ്പെടുത്തി അപമാനിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ അവർ എത്ര വലിയ ഉന്നതർ ആണെങ്കിലും സീറോ മലബാർ സഭ പിതാക്കന്മാരും നേതൃത്വവും തിരിച്ചറിഞ്ഞ് ഇവരെ ഇനി ഒരിക്കലും രാഷ്ട്രീയപരമായി വളർത്താൻ സഭ അനുവദിക്കരുത്. ഇവർ പിതാക്കന്മാരുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുവാനും സഭയുടെ ആസ്ഥാനത്തേക്ക് കടന്നുവന്ന് സഭയുമായി വലിയ ബന്ധമുണ്ട് എന്ന് വരുത്തി തീർക്കുവാനുമുള്ള ഇവരുടെ കോപ്രായങ്ങൾക്ക് സഭാ നേതൃത്വം ശക്തമായ മറുപടിയും താക്കീതും നൽകണമെന്ന് ഡോ.ലക്സൺ പറഞ്ഞു.
സീറോ മലബാർ സഭയുമായി അല്ലെങ്കിൽ മറ്റ് ക്രിസ്തീയ സഭകളുമായി ഇവർക്ക് വലിയ ബന്ധമുണ്ട് എന്ന് വരുത്തി തീർത്തുകൊണ്ടാണ് ഇവർ രാഷ്ട്രീയ ബാർഗെയിനിങ്ങ് പാർട്ടിക്കുള്ളിൽ കഴിഞ്ഞ രണ്ടു വർഷമായി ഇവർ നടത്തുന്നത് വ്യാജമാണെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടു. സഭാ നേതൃത്വത്തിൽ ഇരിക്കുന്നവരെയും സഭാ പിതാക്കന്മാരെയും നേരിട്ട് ഫോണിൽ വിളിക്കുകയും പാർട്ടി നേതാക്കളുടെ മുമ്പിൽ സഭയുമായി ഞങ്ങൾക്ക് വലിയ ബന്ധം ഉണ്ട് എന്ന് വ്യാജമായി പ്രചരിപ്പിച്ചാണ് ഇവർ പല സ്ഥാനമാനങ്ങളും പാർട്ടിയിൽ ന്യൂനപക്ഷങ്ങളുടെ പേരിൽ കരസ്ഥമാക്കുന്നത്. എന്നാൽ ഈ ഇലക്ഷൻ കഴിയുന്നതോടുകൂടി സഭയായിട്ടും സഭാ മക്കളും ആയിട്ട് ഇവർക്ക് യാതൊരു ബന്ധവുമില്ല എന്നുള്ളത് പകൽപോലെ തെളിഞ്ഞു വരുന്നതാണ്. 2000 വർഷത്തിന് മുകളിൽ പാരമ്പര്യമുള്ള സഭയിൽ കഴിഞ്ഞ രണ്ടുവർഷം ഞങ്ങൾ സഭയ്ക്ക് വേണ്ടി പ്രവർത്തിച്ചു എന്നാണ് ഇവർ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇവരുടെ ഈ ഗീർറുവാണം കേട്ട് ലക്ഷക്കണക്കിന് വിശ്വാസികൾ ചിരിച്ചു തള്ളുന്നു.
ഇന്നും ഇവർ സാമൂഹികമാധ്യമങ്ങൾ കൂടെ സഭക്കെതിരെയും സഭാ പിതാക്കന്മാർക്കെതിരെയും സഭയുടെ സ്ഥാപനങ്ങൾക്കെതിരെയും വ്യാജ പ്രചാരണം നടത്തിക്കൊണ്ടിരിക്കുകയാണ്. സഭയും പിതാക്കന്മാരെയും പേടിപ്പിച്ച് ഇവരുടെ വരുതിയിൽ നിർത്താം എന്നാണ് ഇവർ കരുതിക്കൊണ്ടിരിക്കുന്നത്. വളരെ മ്ലേച്ഛമായ ഭാഷയിൽ പിതാക്കന്മാർക്കെതിരെ സംസാരിക്കുന്ന ഇവർ വിചാരിക്കുന്നത് ഇവരുടെ മ്ലേച്ഛ ഭാഷയിൽ പേടിപ്പിച്ച് പലതും സമൂഹത്തിൽ നേടിയെടുക്കാം എന്നുള്ളതാണ് ഇവർ കരുതുന്നത്. ഇനിയെങ്കിലും സഭയും സഭ നേതൃത്വവും ഇവരെ തിരിച്ചറിയണം. ഇങ്ങനെയുള്ള ഈ കുഞ്ഞാടുകളെ സഭ പരസ്യമായിട്ട് എതിർക്കണം. ക്രിസ്തീയ സഭയുടെ പാരമ്പര്യം മറ്റുള്ളവരെ വാക്കിലോ പ്രവർത്തിയിലോ വേദനിപ്പിക്കാതിരിക്കുക എന്നുള്ള പാരമ്പര്യം തന്നെയാണ്. എന്നാൽ ഇതിനെയാണ് ഇവരെ ചൂഷണം ചെയ്യുന്നത്. ഇവരുടെ ചൂഷണത്തിന് ഇനി സഭയും പിതാക്കന്മാരും നിന്നു കൊടുക്കരുത് എന്നുള്ളതാണ് പറയുവാനുള്ളത്.
വിശ്വാസവും രാഷ്ട്രീയവും രണ്ടും രണ്ട് രൂപത്തിലാണ്. ഒരു വിശ്വാസി ആയതുകൊണ്ട് രാഷ്ട്രീയ നേതാവ് ആകാൻ പാടില്ല എന്ന് എങ്ങും എഴുതി വെച്ചിട്ടില്ല. പക്ഷേ ഒരു വിശ്വാസിയാണെങ്കിൽ അയ്യാൾ നിൽക്കുന്ന സമുദായത്തിനോട് നീതി കാണിക്കണം. കുറഞ്ഞപക്ഷം ആ സമുദായത്തെയും അതിലെ വിശ്വാസികളെയും അതിന്റെ പിതാക്കന്മാരെയും അവഹേളിക്കരുത്. ഇതെങ്കിലും ചെയ്യാൻ അവർ കടപ്പെട്ടിരിക്കുന്നു. 55 ലക്ഷത്തിൽ പരം വിശ്വാസികൾ ഉള്ള സീറോ മലബാർ സഭയിൽ ഇവർ കഴിഞ്ഞ രണ്ടു വർഷക്കാലം സഭയ്ക്ക് വേണ്ടി എല്ലാം ചെയ്തു എന്നുള്ളതാണ് ഇവർ വാദിക്കുന്നത്. കാലാകാലങ്ങളിൽ സഭയ്ക്കും സഭ മക്കളോടും പലരും പല നന്മകളും ചെയ്തു കൊടുക്കാറുണ്ട്. അതൊന്നും കണക്ക് പറഞ്ഞ് സമൂഹത്തിൽ ആരും ബാർഗെയിൻ ചെയ്യാറില്ല. എന്നാൽ ഇവർ കാണിക്കുന്നത് ഇവർ എന്തൊക്കെയോ സഭയ്ക്ക് വേണ്ടി ചെയ്തു എന്നും പറഞ്ഞ് ഇവർ ബാർഗെയിനിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള വ്യക്തികളെ സഭാ നേതൃത്വം തിരിച്ചറിയണമെന്നും ഇങ്ങനെയുള്ള ആളുകളെ നേതൃത്വത്തിലേക്ക് ഒരു കാരണവശാലും സഭയുടെ സപ്പോർട്ട് കൂടി ഇവർ വലിയ ആളുകൾ ആക്കി മാറ്റരുതെന്നും ഈ അവസരത്തിൽ ഓർമിപ്പിക്കുന്നു.
ഇപ്പോൾ തന്നെ സഭയും പിതാക്കന്മാരെയും ആക്ഷേപിക്കുന്ന ഈ ആളുകളുടെ താൽപര്യം എന്താണെന്ന് പൊതു സമൂഹം മനസ്സിലാക്കി കഴിഞ്ഞു. നാട്ടുകാര് വോട്ട് ചെയ്യുന്നില്ലെങ്കിൽ അതെല്ലാം സഭയുടെയും പിതാക്കന്മാരുടെയും തെറ്റാണെന്നാണ് ഇവര് വരുത്തി തീർക്കാൻ ശ്രമിക്കുന്നത്. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് തന്നെ… ഇങ്ങനെയുള്ള ആളുകളെ ഇനി ഒരിക്കലും സഭയുടെ ഒരു മീറ്റിങ്ങിൽ പോലും പങ്കെടുപ്പിക്കാൻ സഭാ നേതൃത്വം തയ്യാറാകരുതെന്നും ഈ അവസരത്തിൽ ഓർമ്മിപ്പിക്കുന്നു.
