Home » Blog » Kerala » നികുതി കുടിശ്ശിക; ജയലളിതയുടെ ഹൈദരാബാദിലെ ഫ്ലാറ്റ് ഒരു ദിവസത്തേക്കു കണ്ടുകെട്ടി
23

ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഹൈദരാബാദിലെ ഫ്ലാറ്റ് നികുതി കുടിശ്ശികയെ തുടർന്നു നഗരസഭാ അധികൃതർ ഒരു ദിവസത്തേക്കു കണ്ടുകെട്ടി. പണം അടയ്ക്കാനുള്ള നടപടി തുടങ്ങിയതോടെ ഫ്ലാറ്റ് തിരികെ നൽകി. മദ്യവ്യവസായി വിജയ് മല്യ രാജ്യം വിടുന്നതിനു മുൻപ് വാടകയ്ക്ക് എടുത്ത കെട്ടിടമായിരുന്നു ഇത്. വാണിജ്യ വിഭാഗത്തിൽപ്പെടുന്ന ഫ്ലാറ്റിന്റെ കെട്ടിട നികുതി 2017 മുതൽ കുടിശികയായതോടെ പിഴ പലിശയും സഹിതം തുക 1.6 കോടി രൂപയായി.

ഇതിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം പലിശ ഒഴിവാക്കിയപ്പോൾ അടയ്ക്കേണ്ട തുക 83 ലക്ഷത്തോളമായെങ്കിലും ഇതും അടച്ചില്ല. ഹൈദരാബാദ് കോർപറേഷൻ രേഖകളിലെ ഉടമസ്ഥാവകാശം ഇപ്പോഴും ജയലളിതയുടെ പേരിലാണ്. കെട്ടിടത്തിനു കെയർടേക്കറുണ്ടെങ്കിലും വർഷങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്. ജയയുടെ സഹോദരന്റെ മക്കളായ ദീപക്കും ദീപയുമാണു നിലവിൽ സ്വത്തിന്റെ നിയമപരമായ അവകാശികൾ.