Home » Blog » kerala Mex » ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സപ്ലൈകോ പ്രത്യേക ഫെയറുകൾ; ഏപ്രിൽ ഒന്ന് മുതൽ തുടങ്ങും
supplyco-680x450

സംസ്ഥാനത്തെ ഉപഭോക്താക്കൾക്കായി ഈസ്റ്റർ, വിഷു ആഘോഷങ്ങൾ പ്രമാണിച്ച് സപ്ലൈകോ പ്രത്യേക ഫെയറുകൾ ഒരുക്കുന്നു. ഏപ്രിൽ ഒന്ന് മുതൽ 14 വരെ നീണ്ടുനിൽക്കുന്ന ഈ മേളകൾ സപ്ലൈകോയുടെ മാവേലി സ്റ്റോറുകൾ ഒഴികെയുള്ള പ്രധാന വിപണനശാലകളിലാണ് നടക്കുക. വിഷുക്കൈനീട്ടം എന്ന പേരിൽ പ്രത്യേക ഡിസ്‌കൗണ്ട് കൂപ്പണുകളും 16 അവശ്യസാധനങ്ങൾ അടങ്ങിയ ‘വിഷുക്കണി’ കിറ്റും ഇത്തവണത്തെ ഫെയറിന്റെ പ്രധാന ആകർഷണങ്ങളാണ്.

സപ്ലൈകോയുടെ ഔട്ട്‌ലെറ്റുകളിൽ നിന്ന് 1000 രൂപയ്ക്ക് മുകളിൽ സബ്‌സിഡിയില്ലാത്ത സാധനങ്ങൾ വാങ്ങുന്നവർക്ക് 101 രൂപയുടെ വിഷുക്കൈനീട്ടം കൂപ്പൺ ലഭിക്കും. മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ ബങ്കുകൾ, എൽപിജി ഔട്ട്‌ലെറ്റുകൾ എന്നിവയൊഴികെയുള്ള വിപണനശാലകളിൽ ഈ ഓഫർ ലഭ്യമാണ്. ലഭിക്കുന്ന കൂപ്പൺ ഏപ്രിൽ 16 മുതൽ മെയ് 30 വരെയുള്ള കാലയളവിൽ സപ്ലൈകോയിൽ നിന്ന് വീണ്ടും 1000 രൂപയ്ക്ക് മുകളിൽ സാധനങ്ങൾ വാങ്ങുമ്പോൾ ഉപയോഗിക്കാവുന്നതാണ്.

വിഷു ആഘോഷങ്ങൾക്കായി 1250 രൂപ വിലവരുന്ന 16 സാധനങ്ങൾ അടങ്ങിയ പ്രത്യേക വിഷുക്കണി കിറ്റ് വെറും 1001 രൂപയ്ക്കാണ് സപ്ലൈകോ വിതരണം ചെയ്യുന്നത്. പഞ്ചസാര, ചെറുപയർ, വൻപയർ, കടല, ശർക്കര പൊടി, ശബരി പായസം മിക്സ്, പായസക്കൂട്ട്, മിൽമ നെയ്യ്, ശബരി വെളിച്ചെണ്ണ, ചായപ്പൊടി, ജീരകം, കടുക്, ഉപ്പ്, പുട്ടുപൊടി/അപ്പംപൊടി, ചിക്കൻ മസാല, ഗരം മസാല എന്നിവയാണ് ഈ കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സാധാരണക്കാർക്ക് ഉത്സവകാലത്ത് വലിയ ആശ്വാസമാകുന്ന രീതിയിലാണ് സപ്ലൈകോ ഈ വിപണന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.