കണ്ണൂർ: എൽഡിഎഫ് സ്ഥാനാർഥിക്കുവേണ്ടി പിആർഡി ചട്ടലംഘനം നടത്തിയെന്ന ആരോപണത്തിൽ കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫിസറെ സസ്പെൻഡ് ചെയ്തു. ചട്ടലംഘനം ഉള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് കളക്ടർ നടപടി സ്വീകരിച്ചത്.
ഉദ്യോഗസ്ഥന്‍ ചട്ടലംഘനം നടത്തിയതായി യുഡിഎഫ് ആരോപിച്ചിരുന്നു. തനിക്കെതിരെ യുഡിഎഫ് പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണവും വ്യക്തിഹത്യയും നടത്തുന്നതായി അഴീക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ.വി.സുമേഷ് ജില്ലാ കലക്ടർക്കു പരാതി നൽകിയിരുന്നു. സുമേഷ് പരാതി നൽകിയ കാര്യം പിആർഡിയുടെ വാർത്തക്കുറിപ്പിലും ഉൾപ്പെട്ടു. ഇതു തിരഞ്ഞെടുപ്പു ചട്ടലംഘനമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നൽകിയത്.
