സാംസ്കാരിക വകുപ്പിന് കീഴിലുള്ള ആലപ്പുഴ ജില്ലാ ജവഹർ ബാലഭവനിൽ സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ-ഗ്രീഷ്മോത്സവം ഏപ്രിൽ ഒന്നിന് ആരംഭിക്കും. മെയ് 28 വരെ തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 12.30 വരെയാണ് ക്ലാസുകൾ. ശാസ്ത്രീയ സംഗീതം, ലളിത സംഗീതം, നൃത്തം, ചിത്രരചന, വയലിൻ, മൃദംഗം, തബല, ഗിത്താർ, കീ ബോർഡ്, ജാസ് ഡ്രംസ്, ക്ലേ മോഡലിങ്, കരാട്ടേ, സ്പോക്കൺ ഇംഗ്ലീഷ് എന്നിവയിൽ കുട്ടികൾക്ക് പരിശീലന സൌകര്യമുണ്ട്. കൂടാതെ മോട്ടിവേഷൻ ക്ലാസുകൾ, സാംസ്കാരിക പ്രതിഭകളുമായുള്ള സംവാദം, മ്യൂസിക് പ്രൊഡക്ഷൻ കോഴ്സ് എന്നിവയും ഉണ്ടാകും. കളിസ്ഥലം, മികച്ച ഗ്രന്ഥശാല, ഡേ കെയർ സൌകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. പ്രവേശനത്തിന് 0477 2260622, 8714560622 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം
