Home » Blog » kerala Max » ഇറാൻ നാവിക കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

റാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നാവിക കമാൻഡർ അലിറേസ തങ്‌സിരി അമേരിക്ക-ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബന്ദർ അബ്ബാസിൽ നടന്ന ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഹോർമുസ് കടലിടുക്കിലെ ഇറാൻ്റെ സൈനിക നീക്കങ്ങൾക്കും കടലിടുക്ക് അടയ്ക്കുന്നതുൾപ്പെടെയുള്ള തന്ത്രപ്രധാനമായ തീരുമാനങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചിരുന്ന പ്രമുഖ ഉദ്യോഗസ്ഥനായിരുന്നു അലിറേസ തങ്‌സിരി എന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു. 2018 മുതൽ ഐആർജിസി നാവിക സേനയെ നയിക്കുന്ന അദ്ദേഹം, മുൻപും പലതവണ അമേരിക്കയുടെയും ഇസ്രയേലിന്റെയും വധശ്രമങ്ങളെ അതിജീവിച്ചിട്ടുണ്ട്. എന്നാൽ ഈ പുതിയ റിപ്പോർട്ടുകളോട് ഇറാൻ ഭരണകൂടമോ ഇസ്രയേലി സൈന്യമോ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.