Home » Blog » Kerala » പൊതുഅവധി ദിവസങ്ങളിൽ നാമനിർദ്ദേശ പത്രിക സ്വീകരിക്കില്ല
images - 2026-03-19T162411.740

 

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകൾ

പൊതുഅവധി ദിവസങ്ങളിൽ സ്വീകരിക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

​പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 23 (തിങ്കൾ) ആണ്.

1951-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 33(1) പ്രകാരം പൊതുഅവധി ദിവസങ്ങളിൽ വരണാധികാരികൾക്ക് നാമനിർദ്ദേശ പത്രികകൾ സ്വീകരിക്കാൻ അനുവാദമില്ല.

​ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം മാർച്ച് 20 വെള്ളിയാഴ്ച (ഈദുൽ ഫിത്തർ/റംസാൻ) പൊതുഅവധിയായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാൽ ഈ ദിവസം പത്രികകൾ സ്വീകരിക്കില്ല.

​ പത്രികാ സമർപ്പണത്തിന് പരിമിതമായ സമയം മാത്രമേ ലഭ്യമാകൂ എന്നതിനാൽ, രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ഇതു സംബന്ധിച്ച് കൃത്യമായ നിർദ്ദേശം നൽകണമെന്നും സമയബന്ധിതമായി പത്രികകൾ സമർപ്പിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു ഖേൽക്കർ അറിയിച്ചു.

 

​തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർച്ച് 16-ലെ വിജ്ഞാപന പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചായിരിക്കണം പത്രികാ സമർപ്പണം.