Home » Blog » Kerala » ‘ജനങ്ങൾക്ക് എന്നെ അറിയാം, വെറുതേ ഫ്ലെക്സും ബാനറുകളും സ്ഥാപിച്ചു ധൂർത്ത് നടത്തേണ്ട കാര്യമില്ല’; ചാണ്ടി ഉമ്മൻ
9

പാമ്പാടി: പുതുപ്പള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഫ്ലെക്സ് ബോർഡുകളും ബാനറുകളും ഒഴിവാക്കുമെന്നു ചാണ്ടി ഉമ്മൻ. ‘ജനങ്ങൾക്ക് എന്നെ അറിയാം. വെറുതേ ഫ്ലെക്സും ബാനറുകളും സ്ഥാപിച്ചു ധൂർത്ത് നടത്തേണ്ട കാര്യമില്ല’ – ചാണ്ടി പറഞ്ഞു.

മണ്ഡലത്തിലെ വീടുകൾ കയറിയിറങ്ങി വോട്ടു തേടും. ബാനറുകൾക്കും ബോർഡുകൾക്കുമായി ചെലവഴിക്കുന്ന തുക പാവപ്പെട്ടവർക്കു വീടുവച്ചു നൽകാൻ ഉപയോഗിക്കുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.