Home » Blog » kerala Mex » രാജസ്ഥാൻ റോയൽസ് വിട്ടത് എന്തുകൊണ്ട്; സിഎസ്കെയിലേക്ക് മാറിയതിന്റെ കാരണം വെളിപ്പെടുത്തി സഞ്ജു
sanju-2-680x450 (1)

പിഎൽ 19-ാം സീസണിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച ഒന്നായിരുന്നു സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് മാറിയ വാർത്ത. വർഷങ്ങളോളം രാജസ്ഥാന്റെ നെടുംതൂണായിരുന്ന മലയാളി താരം ചെന്നൈ കുപ്പായമണിഞ്ഞതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് സഞ്ജു മനസ്സ് തുറന്നത്.

രാജസ്ഥാൻ റോയൽസിലെ തന്റെ കാലഘട്ടം അവസാനിച്ചുവെന്ന് തോന്നിയതുകൊണ്ടാണ് ടീം വിടാൻ തീരുമാനിച്ചതെന്ന് സഞ്ജു വ്യക്തമാക്കി. ഓരോ താരങ്ങൾക്കും ഓരോ ടീമിനൊപ്പം ഒരു നിശ്ചിത സമയമുണ്ടെന്നും രാജസ്ഥാനൊപ്പമുള്ള തന്റെ ഇന്നിംഗ്സ് പൂർത്തിയായെന്ന തോന്നലാണ് പുതിയൊരു ചുവടുവെപ്പിന് പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതിയ ടീമിനൊപ്പമുള്ള യാത്ര ഏറെ ആവേശം നൽകുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.

നീണ്ട 11 സീസണുകൾ രാജസ്ഥാൻ റോയൽസിനായി കളിച്ച സഞ്ജു, ടീമിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവുമാണ്. 2025 നവംബറിലായിരുന്നു സഞ്ജു ചെന്നൈയിലേക്ക് ചേക്കേറിയത്. സീസണിലെ ആദ്യ മത്സരത്തിൽ തന്നെ ചെന്നൈ നേരിടുന്നത് സഞ്ജുവിന്റെ പഴയ ടീമായ രാജസ്ഥാനെയാണ്.

ആദ്യമായിട്ടാണ് രാജസ്ഥാനെതിരെ കളിക്കാൻ ഇറങ്ങുന്നതെങ്കിലും ഗ്രൗണ്ടിൽ വൈകാരികമായി ചിന്തിക്കാറില്ലെന്ന് സഞ്ജു പറഞ്ഞു. എന്നാൽ പഴയ സുഹൃത്തുക്കളോടും സ്റ്റാഫിനോടും ബഹുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. സഞ്ജു വിട്ടുപോയതോടെ റിയാൻ പരാഗാണ് രാജസ്ഥാനെ നയിക്കുന്നത്. മാർച്ച് 30-ന് ഗുവാഹത്തിയിലാണ് സിഎസ്കെ – രാജസ്ഥാൻ പോരാട്ടം.