Home » Blog » Kerala » നടി വീണാ നായർ ട്വന്റി20 യിൽ; ഏറ്റുമാനൂരിൽ മത്സരിക്കും
25

കൊച്ചി: നടി വീണാ നായർ ട്വന്റി20 സ്ഥാനാർഥിയായി ഏറ്റുമാനൂരി മത്സരിക്കും. കിഴക്കമ്പലത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സാബു ജേക്കബാണ് വീണയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിൽ വീണയും പങ്കെടുത്തിരുന്നു.

പഠന സമയത്ത് എസ്എഫ്ഐ ആയിരുന്നുവെന്ന് വീണാ നായർ പറഞ്ഞു. അഭിനയത്തിലേക്ക് ഇറങ്ങിയ ശേഷം പ്രത്യക്ഷമായല്ലെങ്കിലും സാമൂഹിക രംഗങ്ങളിൽ ഇടപെട്ടിരുന്നു. പാർട്ടി പിന്തുണ നൽകുമ്പോൾ ഇതുവരെ ചെയ്യുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പറ്റും. അതിനുള്ള നല്ല മാധ്യമമായാണ് ട്വന്റി 20യെ കാണുന്നതെന്നും വീണാ നായർ പറഞ്ഞു.

അങ്കമാലിയിൽ റിയാലിറ്റി ഷോ താരവും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ പ്രോമി കുര്യാക്കോസ് സ്ഥാനാർഥിയാകും. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നടി അഞ്ജലി നായർ ജനവിധി തേടും. തൃപ്പൂണിത്തുറയിലെ ജനങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിക്കുമെന്നും അവരുടെ ആവശ്യങ്ങൾക്കായി നിലകൊള്ളുമെന്നും അഞ്ജലി നായർ പറഞ്ഞു.