ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സെന്റര്‍ ഫോര്‍ രവീന്ദ്രനാഥ് ടാഗോര്‍ സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 18ന് രാവിലെ ഒന്‍പതിന് കാലടി മുഖ്യ കാമ്പസിലെ ലാംഗ്വേജ് ബ്ലോക്കില്‍ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘രവീന്ദ്രനാഥ ടാഗോറിന്റെ വിവിധ ലോകങ്ങള്‍‘ എന്നതാണ് ദേശീയ സെമിനാറിന്റെ വിഷയം. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ് ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ്ജ് അധ്യക്ഷനായിരിക്കും. സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. വി. ലിസി മാത്യു മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. പ്രൊഫ. രാജി ബി. നായര്‍, പ്രൊഫ. സി. എം. മനോജ്കുമാര്‍, പ്രൊഫ. സജിത കെ. ആര്, പ്രൊഫ. ആര്. ഡി. സുനില്‍ കുമാര്‍, പ്രൊഫ. മഞ്ജു ഗോപാല്‍, ഡോ. ടി. ജി. ജ്യോതിലാല്‍, ശ്യാംജിത്ത് കെ. എന്നിവര്‍ പ്രസംഗിക്കും. പ്രൊഫ. അമൃത് സെന്‍, പ്രൊഫ. പി. സി. മുരളീമാധവന്‍, പ്രൊഫ. ശ്രീകല എം. നായര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കൃഷ്ണപ്രസാദ് എം., പ്രൊഫ. അംബിക കെ. ആര്, മരിയ മാത്യൂസ്, പ്രൊഫ. സൂസന് തോമസ്, ഐശ്വര്യ സുരേഷ് കുമാര്‍, ഡോ. ബിന്ദു ആര്,, ധന്യ പി. എന്നിവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിക്കും.
