Home » Blog » Business » സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി, പവന് 520 രൂപ വർദ്ധിച്ച് 1,19,080 ആയി
1

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കൂടി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 65 രൂപയാണ് കൂടിയത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 520 രൂപയാണ് വർധിച്ചിട്ടുള്ളത്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 14,885 രൂപയും, ഒരു പവൻ സ്വർണത്തിന് 1,19,080 രൂപയുമാണ് കേരളത്തിലെ വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 1,18,560 രൂപയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് വില 1,20,00 രൂപയായിരുന്നു. പിന്നീട് വിലയിടിയുകയായിരുന്നു. ഇന്ന് വീണ്ടും വിലയിൽ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണ വില മാർച്ച് 6 ന് ആയിരുന്നു. 1,18,160 ആയിരുന്നു ആ ദിവസത്തെ ഒരു പവൻ സ്വർണത്തിന്റെ വില.

അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിലും വർധനവുണ്ടായി. ഇന്ന് ഒരു ഗ്രാം വെള്ളിക്ക് 290 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് ഇന്ന് 2,900 രൂപയാണ്.