Home » Blog » Kerala » മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് താൽക്കാലിക ഫലം പ്രസിദ്ധീകരിച്ചു
images - 2026-02-27T183057.905

2026-27 വർഷത്തെ എം.ബി.എ. കോഴ്‌സ് പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ 2026 ഫെബ്രുവരി 22-ന് നടത്തിയ കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ (KMAT 2026 സെഷൻ I) താൽക്കാലിക ഫലവും, അപേക്ഷകർ ഓൺലൈൻ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റായ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. താൽക്കാലിക ഫലം സംബന്ധിച്ച് പരാതിയുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഇ-മെയിൽ (ceekinfo.cee@kerala.gov.in) മുഖേന ഫെബ്രുവരി 28ന് 2ന് മുൻപായി പരാതികൾ അറിയിക്കണം. Candidate Portal-se Home പേജിൽ ‘Candidate Response’ എന്ന മെനുവിൽ അപേക്ഷകർക്ക് അവർ രേഖപ്പെടുത്തിയ ഉത്തരങ്ങൾ കാണാവുന്നതാണ്. വിശദമായ വിജ്ഞാപനത്തിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിക്കുക