Home » Blog » kerala Mex » ഗൗഡിയം ഐവിഎഫ് ആന്‍ഡ് വിമന്‍ ഹെല്‍ത്ത് ഐപിഒ ആരംഭിച്ചു

കൊച്ചി: ഗൗഡിയം ഐവിഎഫ് ആന്‍ഡ് വിമന്‍ ഹെല്‍ത്ത് ലിമിറ്റഡിന്‍റെ പ്രാഥമിക പൊതു ഓഹരി വില്പന (ഐപിഒ) 2026 ഫെബ്രുവരി 20 മുതല്‍ 24 വരെ നടക്കും. 1,13,92,500 പുതിയ ഇക്വിറ്റി ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 94,93,700 ഇക്വിറ്റി ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഞ്ച് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 75 മുതല്‍ 79 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 189 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 189 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും. സാര്‍ത്തി ക്യാപിറ്റല്‍ അഡ്വൈസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍.