Your Image Description Your Image Description

ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം കുത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാലു സെന്റ് കോളനി പടിഞ്ഞാറ്റിൻകര വീട്ടിൽ രാധാകൃഷ്ണൻ (49) ആണ് അറസ്റ്റിലായത്. ഭാര്യ ഉഷയോടുള്ള സംശയവും അപകട ക്ലെയിമിൽ ഒപ്പിടാത്തതിലുള്ള വൈരാഗ്യവുമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.ഹോം നഴ്‌സായി ജോലി ചെയ്യുന്ന ഉഷ(47)യുമായി കുറച്ചുനാളായി വഴക്കുണ്ടായിരുന്നു. ഭാര്യ സൂര്യകാന്തിയിലെ ഒരു കടയിൽ സാധനങ്ങൾ വാങ്ങാൻ പോയപ്പോഴായിരുന്നു സംഭവം.

മുഖത്ത് ആസിഡ് ഒഴിച്ച ശേഷം രാധാകൃഷ്ണൻ ഉഷയുടെ പുറകിൽ കത്തികൊണ്ട് കുത്തുകയും ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഉഷയെ ആസിഡും കത്തിയും ഉപയോഗിച്ച് ആക്രമിക്കാൻ പ്രതി കുറച്ചുനാളായി കാത്തിരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ ഉഷ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പാലോട് സിഐ പി ഷാജിമോൻ, എസ്ഐമാരായ എ നിസാറുദ്ദീൻ, റഹീം, രാജൻ, ജിഎസ്‌സിപിഒ സുജുകുമാർ, അരുൺ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *