Home » Blog » kerala Mex » ആക്സിസ് ബാങ്ക് ഇന്‍ഡിഗോയുമായി ചേര്‍ന്ന് കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചു
IMG-20260211-WA0055

കൊച്ചി: ഇന്ത്യന്‍ ഉപഭോക്താക്കളുടെ വളര്‍ന്നു വരുന്ന ആവശ്യങ്ങള്‍ക്ക് ഉചിതമായ രീതിയില്‍ ആക്സിസ് ബാങ്കും ഇന്‍ഡിഗോയും ചേര്‍ന്ന് ഇന്‍ഡിഗോ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡും ഇന്‍ഡിഗോ ആക്സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാര്‍ഡും പുറത്തിറക്കി. ഇരു കാര്‍ഡുകളിലേയും അര്‍ഹമായ ഇടപാടുകള്‍ ഇന്‍ഡിഗോയുടെ ലോയല്‍റ്റി പരിപാടിയായ ഇന്‍ഡിഗോ ബ്ലൂചിപിന് അര്‍ഹമായിരിക്കും.

റിന്യൂവല്‍ ആനുകൂല്യങ്ങള്‍, മൈല്‍സ്റ്റോണ്‍ ആനുകൂല്യങ്ങള്‍, ലൈഫ്സ്റ്റൈല്‍ ആനുകൂല്യങ്ങള്‍, കുറഞ്ഞ വിദേശനാണ്യ വിനിമയ നിരക്കുകള്‍ തുടങ്ങിയ ആനുകൂല്യങ്ങളും ലഭിക്കും. റീട്ടെയില്‍ വിഭാഗത്തെ ലക്ഷ്യമാക്കി 799 രൂപയും ജിഎസ്ടിയും എന്ന നിരക്കിലാണ് ഇന്‍ഡിഗോ ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് അവതരിപ്പിച്ചിട്ടുള്ളത്. ഇന്‍ഡിഗോ ആക്സിസ് ബാങ്ക് പ്രീമിയം ക്രെഡിറ്റ് കാര്‍ഡ് 5000 രൂപയും ജിഎസ്ടിയും എന്ന നിരക്കിലാണ് ലഭ്യമായിട്ടുള്ളത്.

റൂപെ, വീസ ശൃംഖലകളില്‍ ഇവ ലഭ്യമാണ്. സവിശേഷമായ യാത്രാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന വിധത്തിലാണ് കാര്‍ഡുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളതെന്ന് ആക്സിസ് ബാങ്ക് കാര്‍ഡ്സ്, പെയ്മെന്‍റ്സ് ആന്‍റ് വെല്‍ത്ത് മാനേജുമെന്‍റ് വിഭാഗം മേധാവിയും പ്രസിഡന്‍റുമായ അര്‍ണിക ഡിക്ഷിത്ത് പറഞ്ഞു.

ദൈനംദിന ചെലവഴിക്കലുകള്‍ ഇന്‍ഡിഗോ ബ്ലൂചിപുകളാക്കി മാറ്റാന്‍ ഇതു സഹായകമാകുമെന്ന് ഇന്‍ഡിഗോ ചീഫ് ഡിജിറ്റല്‍ ആന്‍റ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ നീതന്‍ ചോപ്ര പറഞ്ഞു.