Home » Blog » kerala Mex » പുത്തൻ ലുക്കിൽ ഞെട്ടിക്കുമോ ഗാലക്‌സി S26! ചിത്രങ്ങൾ ലീക്കായി
SAMSUNG-680x450

സാംസങ് ആരാധകർ ഏറെ കാത്തിരിക്കുന്ന ഗാലക്‌സി S26 സീരീസ് സ്മാർട്ട്‌ഫോണുകളുടെ ലോഞ്ച് ഫെബ്രുവരി 25-ന് സാൻ ഫ്രാൻസിസ്കോയിൽ നടക്കും. ഗാലക്‌സി S26, S26 പ്ലസ്, S26 അൾട്ര എന്നീ മൂന്ന് മോഡലുകളാണ് ഈ ‘അൺപാക്ക്ഡ്’ ഇവന്റിൽ അവതരിപ്പിക്കുക. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ഫോണുകളുടെ ചിത്രങ്ങളും നിറങ്ങളും സംബന്ധിച്ച വിവരങ്ങൾ ഇന്റർനെറ്റിൽ ചോർന്നിട്ടുണ്ട്. കറുപ്പ്, വെളുപ്പ്, ആകാശനീല, കൊബാൾട്ട് വയലറ്റ് എന്നീ ആകർഷകമായ നിറങ്ങൾക്ക് പുറമെ സിൽവർ, പിങ്ക് എന്നീ എക്സ്ക്ലൂസീവ് ഷേഡുകളിലും പുതിയ ഫോണുകൾ ലഭ്യമാകുമെന്നാണ് സൂചന.

ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി സാംസങ് പ്രീ-റിസർവ് സൗകര്യം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. സാംസങ് ഇന്ത്യ സ്റ്റോർ വഴി 999 രൂപ നൽകി ഫോൺ ബുക്ക് ചെയ്യുന്നവർക്ക് 2,699 രൂപ വിലമതിക്കുന്ന വൗച്ചറുകളും മറ്റ് പ്രത്യേക ഓഫറുകളും ലഭിക്കും. പുത്തൻ ‘പ്രൈവസി ഡിസ്‌പ്ലേ’ ഫീച്ചർ ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളുമായാണ് ഈ സീരീസ് എത്തുന്നത്. ഫെബ്രുവരി 25-ന് ഇന്ത്യൻ സമയം രാത്രി 11:30-ന് സാംസങ് ന്യൂസ്‌റൂമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ലോഞ്ച് ഇവന്റ് തത്സമയം കാണാൻ സാധിക്കും

സാങ്കേതിക മികവിന്റെ കാര്യത്തിലും S26 സീരീസ് മുൻപന്തിയിലായിരിക്കും. ഏറ്റവും പ്രീമിയം മോഡലായ ഗാലക്‌സി S26 അൾട്രയിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റും 200MP പ്രധാന ക്യാമറയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 50MP അൾട്രാ-വൈഡ്, 50MP ടെലിഫോട്ടോ ക്യാമറകളും 5,000 mAh ബാറ്ററിയും ഇതിന്റെ സവിശേഷതകളാണ്. S26, S26 പ്ലസ് മോഡലുകളിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 അല്ലെങ്കിൽ എക്സിനോസ് 2600 ചിപ്‌സെറ്റുകളാകും സാംസങ് ഉപയോഗിക്കുക. മൂന്ന് മോഡലുകളിലും മികച്ച ട്രിപ്പിൾ ക്യാമറ സംവിധാനമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.