Your Image Description Your Image Description

ഓപ്പോ എഫ്31 സ്മാ‍ർട്ട്ഫോൺ സീരീസ് ഇന്ത്യയിൽ പുറത്തിറങ്ങി, ഓപ്പോ എഫ്31, എഫ്31 പ്രോ, എഫ്31 പ്രോ പ്ലസ് എന്നിവ ഉൾപ്പെടുന്ന പുതിയ ഫോൺ ശ്രേണിയാണ് കമ്പനി ഇന്ത്യയിൽ അവതരിപ്പിച്ചത്. പുതിയ എഫ്31 സീരീസിൽ സുഗമമായ പ്രകടനം, ദീർഘകാല പവർ, മെച്ചപ്പെട്ട ഈട് എന്നിവ വാഗ്ദാനം ചെയ്യുന്നു.120Hz റിഫ്രഷ് റേറ്റുള്ള 6.5 അമോലെഡ് പാനലാണ് ഒപ്പോ എഫ്31-ൽ വരുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 6300 എനർജി പ്രോസസറിന്റെ പിന്തുണ ഈ ഡിവൈസിന് ലഭിക്കുന്നു.

8 ജിബി വരെ റാമും 256 ജിബി വരെ LPDDR4x റാമും ഈ ഉപകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 7,000 എംഎഎച്ച് ബാറ്ററിയും 80 വാട്സ് ഫാസ്റ്റ് ചാർജിംഗും ഈ ഉപകരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് കളർ ഓഎസ് 15-ൽ പ്രവർത്തിക്കുന്നു. കൂടാതെ രണ്ട് വർഷത്തെ ഓഎസും മൂന്ന് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

എഫ്31 മോഡലുകളിൽ മീഡിയടെക് ഡൈമെൻസിറ്റി 6300/7300 എനർജി ചിപ്‌സെറ്റുകളാണ് നൽകുന്നത്. അതേസമയം ഫ്ലാഗ്ഷിപ്പ് മോഡലായ എഫ്31 പ്രോ പ്ലസ് സ്‌നാപ്ഡ്രാഗൺ 7 ജെൻ 3ലാണ് പ്രവർത്തിക്കുന്നത്. 80 വാട്സ് ഫാസ്റ്റ് ചാർജിംഗും ഐപി66/IPഐപി/ഐപി69 വാട്ടർ റെസിസ്റ്റൻസും, MIL-STD-810H-സർട്ടിഫൈഡ് 360 ഡിഗ്രി ആർമർ ബോഡിയും ഉള്ള 7,000 എംഎഎച്ച് ബാറ്ററികളാണ് ഇതിൽ വരുന്നത്.

കൂടാതെ ഒരു വേപ്പർ കൂളിംഗ് ചേമ്പറും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്യാമറയുടെ കാര്യം പറയുകയാണെങ്കിൽ, ഈ ഡിവൈസിൽ 50MP ഓഐഎസ് ക്യാമറയും 2 എംപി സെക്കൻഡറി ക്യാമറയും ഉണ്ട്. മുൻവശത്ത്, 16 എംപി സെൽഫി ക്യാമറയുണ്ട്. ഇത് അണ്ടർവാട്ടർ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫി മോഡുകളും വാഗ്ദാനം ചെയ്യുന്നു.

Related Posts