
തിരുവനന്തപുരം: ലോകത്തിലെ പ്രമുഖ മൊബൈല്‍ പഠന പ്ലാറ്റ്ഫോമായ ഡുവോലിംഗോ എയര്‍ടെല്ലിന്റെ 376 മില്ല്യണ്‍ ഉപഭോക്താക്കള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യമായി ലഭിക്കും. ലോകത്തിലെ ഏറ്റവും ജനപ്രിയ ഭാഷാ പഠന പ്ലാറ്റ്ഫോമാണ് ഡുവോലിംഗോ. ഭാഷ കൂടാതെ, ചെസ്സ്, കണക്ക്, സംഗീതം എന്നിവയും എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഡുവോലിംഗോയിലൂടെ സൗജന്യമായി പഠിക്കാം. എഐ അധിഷ്ഠിത ഫീച്ചറുകള്‍ പഠനം എളുപ്പമാക്കുന്നു.
എയര്‍ടെല്ലും ഡുവോലിംഗോയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്‍ക്ക് പ്രീമിയം ആഡ്-ഫ്രീ പഠന സൗകര്യം ലഭിക്കും. തത്സമയ പഠന പരിശീലനവും വ്യക്തിഗതമാക്കിയ എക്സ്സര്‍സൈസുകളും കൂടാതെ തെറ്റുകള്‍ തിരുത്തി പഠിക്കാനുള്ള സൗകര്യവും ഡുവോലിംഗോയില്‍ ലഭ്യമാണ്.
എയര്‍ടെല്ലിന്റെ മൊബൈല്‍, വൈ-ഫൈ, ഡിടിഎച്ച് ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാതെ എയര്‍ടെല്‍ ആപ്പിലൂടെ സൂപ്പര്‍ ഡുവോലിംഗോ സബസ്ക്രിപ്ഷന് സ്വന്തമാക്കാം.
