Home » Blog » Kerala » സംഭാവനാ തട്ടിപ്പ്; ‘കള്ളന്മാർ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ?’ – കെ.സി. വേണുഗോപാൽ
images (81)

അയോധ്യ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട സംഭാവന തട്ടിപ്പ് വിവാദത്തിൽ പാർലമെന്റിൽ കണക്ക് ചോദിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമ്പലക്കൊള്ളയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നമെന്നും, ഇതിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കട്ടവന്മാർ തന്നെ മാപ്പ് പറഞ്ഞാൽ പ്രശ്നം തീരുമോ എന്ന് ചോദിച്ച കെ.സി. വേണുഗോപാൽ, ബിജെപിക്ക് വിശ്വാസം എന്നാൽ കക്കാനും വിഭജിക്കാനുമുള്ള മാർഗ്ഗമാണെന്നും കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

പ്രതിപക്ഷ പാർട്ടികളെ ബിജെപി തകർക്കുന്നതിനെതിരെയും അദ്ദേഹം രൂക്ഷവിമർശനമുന്നയിച്ചു. ഭീഷണിപ്പെടുത്തിയും വിരട്ടിയും രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന ബിജെപിയുടെ തന്ത്രങ്ങളെ അദ്ദേഹം തുറന്നുകാട്ടി. തൃണമൂൽ കോൺഗ്രസ്, ശിവസേന, ആം ആദ്മി പാർട്ടി എന്നിവയിലെ പിളർപ്പുകൾ ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ആരോപിച്ചു. മണ്ഡല പുനർനിർണ്ണയ ബില്ല് പാസാക്കി തെരഞ്ഞെടുപ്പ് കമ്മീഷനെക്കൊണ്ട് അട്ടിമറി നടത്തി സ്ഥിരമായി ഭരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

 

സംസ്ഥാനത്തെ പ്ലീഡർ നിയമന വിവാദങ്ങളിൽ പ്രതികരിച്ച കെ.സി. വേണുഗോപാൽ, കോൺഗ്രസ് വ്യവസ്ഥാപിതമായ നയങ്ങളും പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. എം.ആർ. അജിത് കുമാർ വിഷയത്തിൽ സർക്കാരിന് നിയമപരമായ പരിശോധന നടത്താൻ സാവകാശം നൽകണമെന്നും, കുറ്റക്കാർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ടെന്നും, ഉചിതമായ സമയത്ത് ഉചിതമായ തീരുമാനം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു