Home » Blog » kerala Max » 239 ആശാ പ്രവർത്തകർക്ക് 10,000 രൂപ വീതം; മുത്തൂറ്റ് ഫിനാൻസിൻ്റെ ‘ആശാ ശക്തി’ ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും
1

കൊച്ചി: സമൂഹികാരോഗ്യ സംരക്ഷണ മേഖലയിൽ നിർണായക പങ്കുവഹിക്കുന്ന ആശാ പ്രവർത്തകരുടെ സേവനങ്ങളെ ആദരിക്കുന്നതിനായി ‘ആശാ ശക്തി’ പദ്ധതിയുമായി മുത്തൂറ്റ് ഫിനാൻസ്. നവംബർ 20ന് ഉച്ചകഴിഞ്ഞ് 3ന് പാലാരിവട്ടത്തെ മുത്തൂറ്റ് ഫിനാൻസിൻ്റെ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ. മുരളീധരൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, മുത്തൂറ്റ് ഫിനാൻസ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ജോർജ് എം. ജോർജ് എന്നിവർ പങ്കെടുക്കും.

പദ്ധതിയുടെ ആദ്യഘട്ടത്തിനായി 30 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. എറണാകുളം ജില്ലയിൽ നിന്നാണ് പദ്ധതിക്ക് തുടക്കമാകുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻ.എച്ച്.എം) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 60 വയസും അതിനു മുകളിലും പ്രായമുള്ള 239 ആശാ പ്രവർത്തകരെയാണ് ആദ്യഘട്ടത്തിൽ ആദരിക്കുക. ഓരോരുത്തർക്കും 10,000 രൂപയും ഉപഹാരവും നൽകും. സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിനായി വർഷങ്ങളായി നടത്തുന്ന സമർപ്പിത സേവനങ്ങൾക്കുള്ള ആദരസൂചകമായാണ് പുരസ്‌കാരം. മുത്തൂറ്റ് ഫിനാൻസിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *