Home » Blog » kerala Max » ഹോട്ടലിലെ അൽഫാം ചിമ്മിനിയിൽ നിന്ന് തീ പടർന്നു; തിരുവനന്തപുരം നെടുമങ്ങാട്ട് പരിഭ്രാന്തി പരത്തി അഗ്നിബാധ
FIREEE-680x450

തിരുവനന്തപുരം നെടുമങ്ങാട് വാളിക്കോട്ടുള്ള ഹോട്ടലിൽ അൽഫാം അടുപ്പിൽ നിന്ന് തീപടർന്ന് പരിഭ്രാന്തി. സംസം ഹോട്ടലിലെ ഗ്രില്ലിങ് അടുപ്പിൽ നിന്നുയർന്ന തീ ചിമ്മിനിയിലൂടെ മുകളിലേക്ക് പടരുകയായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം.

അടുക്കളയിലെ ജീവനക്കാർ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തരായി പുറത്തേക്ക് ഇറങ്ങി ഓടി. പ്രദേശമാകെ കനത്ത പുകയുയർന്നത് രക്ഷാപ്രവർത്തനത്തിന് ചെറിയ തോതിൽ വെല്ലുവിളിയായെങ്കിലും, വിവരമറിഞ്ഞയുടൻ നെടുമങ്ങാട് ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു. ഹോട്ടലിന്റെ മുന്നിൽ നിന്നും വെള്ളം പമ്പ് ചെയ്യാനായതോടെ വൻ ദുരന്തമാണ് ഒഴിവായതെന്ന് പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *