Your Image Description Your Image Description

ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾക്ക് നേരെ ഹാക്കിംഗ് ശ്രമം നടക്കുന്നുണ്ടെന്ന മുന്നറിയിപ്പുമായി ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്. സെപ്റ്റംബറിലെ സുരക്ഷാ അപ്‌ഡേറ്റ് കമ്പനി പരിഷ്‌കരിച്ചു. യോഗ്യതയുള്ള എല്ലാ ഫോണുകൾക്കും ഇപ്പോൾ അപ്‍ഡേറ്റ് ലഭിക്കും. ആൻഡ്രോയ്ഡ് 13 അല്ലെങ്കിൽ അതിനു ശേഷമുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളെയാണ് ഈ ഭീഷണി ബാധിക്കുന്നത്. ആപ്പിളിന്റെ ഐഫോണുകളെ ബാധിക്കുന്ന സാങ്കേതിക പിഴവുകൾ വാട്സ്ആപ്പ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് സമാനമാണ് സാംസങ് ഗാലക്സി ഫോണുകളെയും ബാധിക്കുന്ന പ്രശ്നം എന്നാണ് റിപ്പോർട്ടുകൾ. ഒരു ഉപയോക്താവിന്റെ ഉപകരണത്തിലേക്കും അതിൽ സംഭരിച്ചിരിക്കുന്ന ഡാറ്റയിലേക്കും അനധികൃത ആക്‌സസ് നേടുന്നതിന് ഈ പ്രശ്‍നത്തിന് സാധിക്കും എന്ന് സാംസങ് പറയുന്നു.

ഗൂഗിളിന്റെ പ്രോജക്റ്റ് സീറോയിലെ മൂന്നാം കക്ഷി ഇമേജ് ഹാൻഡ്‌ലിംഗ് സോഫ്റ്റ്‌വെയറായ “libimagecodec.quram-ൽ പരിധിക്ക് പുറത്തുള്ള കോഡിംഗ് ആണ് അപകടസാധ്യതയെന്ന് സാംസങ് പറയുന്നു. ഓഗസ്റ്റ് 13-ന് വെളിപ്പെടുത്തിയ ഈ ഭീഷണി ആൻഡ്രോയ്ഡ് 13, 14, 15, 16 എന്നിവയെ ബാധിക്കുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിനായി സാംസങും വാട്ട്‌സ്ആപ്പും പാച്ചുകൾ പുറത്തിറക്കിയിട്ടുണ്ടെന്ന് ബ്ലാക്ക് ഡക്കിന്റെ നിവേദിത മൂർത്തി സ്ഥിരീകരിച്ചതായി ഫോർബ്‍സ് റിപ്പോർട്ട് ചെയ്യുന്നു.

Related Posts