
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,065 രൂപയും ഒരു പവന് 1,12,520 രൂപയുമായി. ഇന്നലെ ഗ്രാമിന് 14,040 രൂപയും പവന് 1,12,320 രൂപയുമായിരുന്നു കേരളത്തിലെ വില.
അന്താരാഷ്ട്ര വിപണിയിലെ വിലവ്യതിയാനങ്ങൾക്കനുസരിച്ചാണ് സംസ്ഥാനത്തും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. അതേസമയം, വെള്ളിയുടെ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 245 രൂപയും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയുമാണ് നിലവിലെ വില.
