സ്വയം ബലിയർപ്പിക്കുന്നെന്ന് കുറിപ്പ് ; കഴുത്തറത്ത് മരിച്ച് 60-കാരൻ മരിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ദിയോറിയയില്‍ സ്വയം കഴുത്തറത്ത് മരിച്ച് വയോധികൻ. ബലിപെരുന്നാള്‍ ദിനത്തില്‍ തന്നെ സ്വയം ബലിയായി അര്‍പ്പിക്കുന്നുവെന്ന് കുറിപ്പെഴുതിവെച്ചാണ് ഇയാള്‍ ആത്മഹ്യത ചെയ്‌തത്‌.

60-കാരനായ ഇഷ് മുഹമ്മദ് മരിച്ചത്. താൻ സ്വയം ബലിയര്‍പ്പിക്കുകയാണെന്ന് വ്യക്തമാക്കി കുടുംബത്തെ അഭിസംബോധനചെയ്ത് ഇയാള്‍ എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ശനിയാഴ്ച ഈദ് നമസ്‌കാരത്തിനു ശേഷം രാവിലെ 10 മണിയോടെയാണ് ഇഷ് മുഹമ്മദ് വീട്ടില്‍ തിരിച്ചെത്തിയ ഉടൻ ഇയാള്‍ സ്വന്തം മുറിയിലേക്കു പോയി. ഒരു മണിക്കൂറിനു ശേഷം ഇയാളുടെ നിലവിളി കേട്ട് കുടുംബാംഗങ്ങള്‍ വന്നുനോക്കുമ്പോള്‍ ഇഷ് മുഹമ്മദ് രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപത്ത് കത്തിയും കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

പോലീസിന്റെ സഹായത്തോടെ ഇയാളെ ജില്ലാ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പിന്നീട് കൂടുതല്‍ ചികിത്സക്കായി മറ്റൊരു ആശുപത്രിയിൽ എത്തിക്കും മുമ്പേ മരിക്കുകയായിരുന്നു.

 

More From Author

Leave a Reply

Your email address will not be published. Required fields are marked *