സ്റ്റാര്‍ലിങ്ക് സേവനം ഇനി ബംഗ്ലാദേശിലും

ധാക്ക: ബംഗ്ലാദേശില്‍ ഔദ്യോഗികമായി ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ആരംഭിച്ച് സ്റ്റാര്‍ലിങ്ക്. ബംഗ്ലാദേശില്‍ സേവനം ആരംഭിച്ച വിവരം സ്റ്റാര്‍ലിങ്ക് സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് അറിയിച്ചത്. ഭൂട്ടാന്‍ കഴിഞ്ഞാല്‍ സ്റ്റാര്‍ലിങ്ക് സേവനം എത്തുന്ന രണ്ടാമത്തെ ദക്ഷിണേഷ്യന്‍ രാജ്യമാണ് ബംഗ്ലാദേശ്. 47000 ബംഗ്ലാദേശി ടാകയാണ് സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിനായി തുടക്കത്തില്‍ നല്‍കേണ്ടത് (39000 രൂപയോളം).

പിന്നീട് പ്രതിമാസ നിരക്കായി 4200 ടാകയും നല്‍കണം (2990 രൂപയോളം). രാജ്യത്തുടനീളം കവറേജ് ലഭിക്കും. ബംഗ്ലാദേശില്‍ സ്റ്റാര്‍ലിങ്ക് സേവനം ആരംഭിക്കുന്നതിനായി ഇലോണ്‍ മസ്‌കിനെ ബംഗ്ലാദേശ് ചീഫ് അഡ്വൈസര്‍ മുഹമ്മദ് യൂനുസ് ഫെബ്രുവരിയില്‍ ക്ഷണിച്ചിരുന്നു. നിലവില്‍ 70 രാജ്യങ്ങളിലാണ് സ്റ്റാര്‍ലിങ്ക് സേവനം നല്‍കുന്നത്.

ഇന്ത്യയിലും സേവനം ആരംഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനകം ഉപഗ്രഹ ഇന്റര്‍നെറ്റ് സ്ഥാപനങ്ങള്‍ക്കുള്ള സ്‌പെക്ട്രം വിതരണ നടപടികള്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സേവനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതി ഉടന്‍ ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

More From Author

Leave a Reply

Your email address will not be published. Required fields are marked *