സ്കൂൾ കോമ്പൗണ്ടിൽ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

മലപ്പുറം: സ്കൂൾ കോമ്പൗണ്ടിൽ അധ്യാപികയുടെ വാഹനമിടിച്ച് വിദ്യാർത്ഥി ഗുരുതരമായി പരിക്കേറ്റതിൽ പ്രതിഷേധിച്ച് മലപ്പുറം എം.എസ്പി ഹൈസ്കൂൾ വിദ്യാർഥികൾ സ്കൂളിനു മുന്നിൽ പ്രതിഷേധം നടത്തുന്നു. വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് സ്കൂൾ വിട്ട സമയത്ത് അപകടം നടന്നത്. പരിക്കേറ്റ വിദ്യാർഥിനി കോയമ്പത്തൂരിൽ ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പോലീസ് വാഹന അപകടത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വിദ്യാർഥിയുടെ മുഴുവൻ ചികിത്സ ചിലവും ഭാവി പഠനവും അധ്യാപിക ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ ക്ലാസിൽ കയറാതെ പ്രതിഷേധിക്കുന്നത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *