സിവിൽ ഡിഫൻസ് രജിസ്ട്രേഷൻ ആരംഭിച്ചു

തിരുവനന്തപുരം : നിലവിലെ സാഹചര്യത്തിൽ സിവിൽ ഡിഫൻസ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 5040 സിവിൽ ഡിഫൻസ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. സന്നദ്ധ പ്രവർത്തനത്തിന് താല്പര്യമുള്ളതും 18 നും 50 നും ഇടയിൽ പ്രായമുള്ളതുമായ എല്ലാവർക്കും സിവിൽ ഡിഫൻസിൽ രജിസ്റ്റർ ചെയ്യാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അഗ്‌നിരക്ഷാ വകുപ്പ് 7 ദിവസത്തെ പരിശീലനം നൽകും.

പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ഐഡി കാർഡും നൽകും. സംസ്ഥാന സർക്കാർ ജീവനക്കാർക്കും സിവിൽ ഡിഫൻസിൽ അംഗമാകാം. സർക്കാർ ജിവനക്കാർക്ക് പരിശീലന കാലയളവിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ദിവസങ്ങളിലും പ്രത്യേക ആകസ്മിക അവധിക്ക് അർഹത ഉണ്ടായിരിക്കും.

സിവിൽ ഡിഫൻസിൽ അംഗമാകുന്നതിന് civildefencewarriors.gov.in മുഖേനയോ CD Warriors എന്ന വെബ് ആപ്പ് മുഖേനയോ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കായി സമീപത്തെ ഫയർ & റെസ്‌ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുക.

More From Author

Leave a Reply

Your email address will not be published. Required fields are marked *