‘സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പം’; പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതിൽ എംവി ​ഗോവിന്ദൻ

സംസ്ഥാന പൊലീസ് മേധാവിയായി റവാഡാ ചന്ദ്രശേഖറിനെ നിയമിച്ചതിൽ നിലപാട് വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സിപിഐഎം സർക്കാർ തീരുമാനത്തിനൊപ്പമെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി. കൂത്തുപറമ്പ് കേസിൽ റവാഡയെ കോടതി തന്നെ കുറ്റവിമുക്തൻ ആക്കിയതാണ്. സർക്കാരും പാർട്ടിയും രണ്ടു നിലപാട് എടുക്കാൻ ഒരു വ്യതിരക്തതയും ഇല്ലയെന്ന് എംവി ​ഗോവിന്ദൻ വ്യക്തമാക്കി.

കേന്ദ്രം നൽകിയ ലിസ്റ്റിൽ നിന്നാണ് സർക്കാർ തീരുമാനം എടുത്തതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സർക്കാർ തീരുമാനത്തെ പാർട്ടി അം​ഗീകരിക്കുന്നു. പാർട്ടി പ്രവർത്തകരുടെ വികാരം ഇളക്കിവിടാൻ ശ്രമിക്കുന്നത് മാധ്യമങ്ങളാണെന്ന് എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. പി ജയരാജൻ പറഞ്ഞത് എതിർപ്പല്ലെന്നും സർക്കാർ നിലപാട് വ്യക്തമാക്കട്ടെ എന്നു പറഞ്ഞത് എങ്ങനെ എതിർപ്പാകുമെന്നും എംവി ​ഗോവിന്ദൻ ചോദിച്ചു.

More From Author

Leave a Reply

Your email address will not be published. Required fields are marked *