കൊച്ചി: ഫ്രീഡം ക്വിസ് സവർക്കർ ചോദ്യം വിവാദത്തിൽ സർക്കാരിന് തിരിച്ചടി. അധ്യാപകൻ ഗുരുപ്രസാദിനെ സസ്‌പെൻഡ് ചെയ്ത നടപടി ഹൈക്കോടതി താൽക്കാലികമായി സ്റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സസ്‌പെൻഷന് കോടതി സ്റ്റേ ചെയ്തത്.
അതേസമയം, അധ്യാപകനെതിരായ അച്ചടക്ക നടപടി തുടരുന്നതിന് സർക്കാരിന് തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.
