‘സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല’; നിലമ്പൂരിൽ വീട് കയറി പ്രചാരണം നടത്താൻ ആശാ വർക്കർമാർ

തിരുവനന്തപുരം: വേതന വര്‍ധനവ് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരില്‍ പ്രചാരണത്തിനെത്തും. ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിന് പകരം ആശ സമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരിക്കും പ്രചാരണം. ഈ മാസം 12 നാണ് ആശമാര്‍ നിലമ്പൂരില്‍ പ്രചാരം നടത്തുക. വീട് കയറിയാകും പ്രചാരണം. ആശ സമരത്തിന്റെ ഭാഗമായി നടക്കുന്ന ‘രാപകല്‍ സമരയാത്ര’ പത്തനംതിട്ട ജില്ലയിലെത്തിയിരിക്കുകയാണ്. ഇതിനിടെയാണ് ആശമാര്‍ നിലമ്പൂരിലെത്തുന്നത്.

മെയ് അഞ്ചിന് ആരംഭിച്ച സമരയാത്ര ജൂണ്‍ 17 നാണ് തിരുവനന്തപുരത്താണ് സമാപിക്കുക. ഓണറേറിയം വര്‍ധിപ്പിക്കുക, കുടിശ്ശികയായ ഓണറേറിയവും ഇന്‍സെന്റീവും ഉടന്‍ വിതരണം ചെയ്യുക, വിരമിക്കല്‍ ആനുകൂല്യവും പെന്‍ഷനും നല്‍കുക അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഫെബ്രുവരി 10 ന് കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാര്‍ സമരം ആരംഭിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *