സന്തോഷ വാർത്ത; ആന്‍ഡ്രോയിഡിലും ഫോട്ടോഷോപ്പ് എത്തി

മാസങ്ങൾക്ക് മുൻപാണ് അഡോബി ഫോട്ടോഷോപ്പിന്റെ ഐഫോണ്‍ ആപ്പ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഫോട്ടോഷോപ്പിന്റെ ബീറ്റാ ആപ്പ് അവതരിപ്പിച്ചിരിക്കുകയാണ്. എഐ അധിഷ്ഠിത ടൂളുകളും അഡോബി സ്റ്റോക്കിലെ ഉള്ളടക്കങ്ങള്‍ ഉപയോഗിക്കാനുള്ള സൗകര്യവും ഈ ആപ്പില്‍ ലഭ്യമാണ്. ഡെസ്‌ക്ടോപ്പ് വേര്‍ഷനിലെ നിരവധി ഫീച്ചറുകള്‍ ഈ ആന്‍ഡ്രോയിഡ് ആപ്പിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിത്രങ്ങള്‍ സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും മാറ്റങ്ങള്‍ വരുത്താനും ഈ ആപ്പ് ഉപയോഗിക്കാം. ബീറ്റാ പരീക്ഷണ ഘട്ടത്തില്‍ പല ഫീച്ചറുകളും സൗജന്യമായി ലഭിക്കും.

2025 ഫെബ്രുവരിയില്‍ ഐഫോണ്‍ ആപ്പ് പുറത്തിറങ്ങിയതിന് ശേഷം ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ ഈ ആപ്പിനായി കാത്തിരിക്കുകയായിരുന്നു. ആന്‍ഡ്രോയിഡ് ഫോണുകളുടെ വൈവിധ്യമാര്‍ന്ന ഡിസ്‌പ്ലേ വലുപ്പം, റെസലൂഷന്‍, ഹാർഡ്‌വെയർ എന്നിവയ്ക്ക് അനുയോജ്യമായ രീതിയില്‍ ആപ്പ് തയ്യാറാക്കേണ്ടതിനാലാണ് ഫോട്ടോഷോപ്പിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ വൈകിയതെന്നാണ് വിവരം.
അഡോബിയുടെ മറ്റ് ആന്‍ഡ്രോയിഡ് ആപ്പുകളില്‍ നിന്ന് വ്യത്യസ്തമായി, ഫോട്ടോഷോപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് പുറമെ ടാബ്‌ലെറ്റുകളിലും പ്രവര്‍ത്തിക്കും.

 

ആന്‍ഡ്രോയിഡ് 11-നും അതിന് ശേഷമുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലും ടാബ്‌ലെറ്റുകളിലും ഈ ആപ്പ് ലഭ്യമാണ്. മികച്ച പ്രവര്‍ത്തനത്തിനായി കുറഞ്ഞത് 8 ജിബി റാം ഉണ്ടായിരിക്കണമെന്ന് കമ്പനി ശുപാര്‍ശ ചെയ്യുന്നു. ലെയറുകള്‍, മാസ്‌കിംഗ്, സെലക്ഷന്‍ ടൂളുകള്‍, ബ്രഷ് ടൂളുകള്‍, ജനറേറ്റീവ് ഫില്‍, അഡ്ജസ്റ്റ്‌മെന്റ് ലെയര്‍, ബ്ലെന്‍ഡ് മോഡ്, സൗജന്യ അഡോബി സ്റ്റോക്ക് ഉള്ളടക്കങ്ങള്‍ എന്നിവ ആപ്പിലുണ്ട്. ആന്‍ഡ്രോയിഡ് ബീറ്റാ ആപ്പ് പൂര്‍ണമായും സൗജന്യമാണ്. എന്നാല്‍, ഐഫോണ്‍ ആപ്പിന് സബ്സ്‌ക്രിപ്ഷന്‍ ആവശ്യമാണ്. ബീറ്റാ പരീക്ഷണ കാലയളവിന് ശേഷം ആന്‍ഡ്രോയിഡിലും സബ്സ്‌ക്രിപ്ഷന്‍ സംവിധാനം നടപ്പിലാക്കിയേക്കാം

More From Author

Leave a Reply

Your email address will not be published. Required fields are marked *