കൊച്ചി: വിപ്രോ കൺസ്യൂമർ കെയർ & ലൈറ്റിംഗിന്റെ സന്തൂർ ബ്രാൻഡ് പുതിയ ഷവർ ജെൽ ശ്രേണി പുറത്തിറക്കി. ചന്ദനത്തിന്റെ ഗുണങ്ങൾ ലിക്വിഡ് ബോഡി വാഷ് രൂപത്തിൽ അവതരിപ്പിക്കുന്ന ഈ പുതിയ ഉൽപ്പന്നം ആധുനിക ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. ചന്ദനത്തോടൊപ്പം ഗാര്‍ഡീനിയ എക്സ്ട്രാക്ടുകളും ഉള്‍പ്പെടുത്തിയ ഈ ശ്രേണി, ചര്‍മ്മത്തിന്റെ മൃദുത്വവും പ്രകാശവും നിലനിര്‍ത്തുന്നതില്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ഉല്‍പ്പന്നമാണ്. പതിവ് ഉപയോഗത്തിന് അനുയോജ്യമായ സൗമ്യവും പിഎച്ച്-ബാലന്‍സ്ഡ് ഫോര്‍മുലേഷനും ഉപയോഗിച്ച് ചര്‍മ്മത്തിന്റെ മൃദുത്വവും സ്വാഭാവിക തിളക്കവും നല്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതിനൊടൊപ്പം “സാൻഡൽവുഡ് കാ റീമിക്സ്” എന്ന പേരിൽ പുതിയ ക്യാംപെയിനും തുടക്കമായി. നടി ശ്രീലീലയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. സാഫ്റോൺ ആൻഡ് മാരിഗോൾഡ്, ലെമൺ ആൻഡ് ഫ്രാങ്കിപാനി എന്നിവയുൾപ്പെടെ ഒന്നിലധികം വേരിയന്റുകളിൽ സന്തൂർ ഷവർ ജെൽ ലഭ്യമാണ്.
സന്തൂരിന്റെ പാരമ്പര്യത്തില്‍ ചന്ദനം എപ്പോഴും കേന്ദ്രസ്ഥാനത്താണ് എന്ന് പുതിയ ക്യാംപെയ്നിനെക്കുറിച്ച് കമ്പനിയുടെ സീനിയർ വൈസ് പ്രസിഡന്റ്- മാർക്കറ്റിംഗ്, വിപ്രോ കൺസ്യൂമർ കെയർ ആൻഡ് ലൈറ്റിംഗ് എസ്. പ്രസന്ന റായ് പറഞ്ഞു. ”ഇപ്പോഴത്തെ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ രീതിയില്‍ അതിനെ പുതുക്കിപ്പറയുകയാണ് ഷവര്‍ ജെല്‍സ് വഴി ചെയ്യുന്നത്. പാരമ്പര്യവും നവീനതയും ഒരുമിപ്പിക്കുന്ന വ്യക്തിത്വം എന്ന നിലയില്‍ ശ്രീലീലയുടെ സാന്നിധ്യം ബ്രാന്‍ഡിനൊപ്പം ചേര്‍ന്ന് നില്ക്കുന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
