സഞ്ജുവിനെ തട്ടിക്കൊണ്ടുപോയ വനിതാ ​ഗുണ്ട ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ബെംഗളൂരു: സ്പാ ഉടമയെ തട്ടിക്കൊണ്ടു പോയ വനിതാ ഗുണ്ടയും കൂട്ടാളിയും ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ബല്ലിയപ്പ സഞ്ജു എന്നയാളെ തട്ടിക്കൊണ്ടുപോയ കേസിലാണ് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്നുപേർ പിടിയിലായത്. ക്വട്ടേഷൻ കൊടുത്ത സ്മിത, ക്വട്ടേഷനേറ്റെടുത്ത കാവ്യ, ഇവരുടെ സഹായി മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ബുവനേശ്വരി നഗറിൽ സ്പാ നടത്തുകയാണ് സ്മിത. ഇവരുടെ ജീവനക്കാരനായിരുന്ന ബല്ലിയപ്പ സഞ്ജു സ്വന്തമായി സ്പാ തുടങ്ങിയതിലെ പകയാണ് തട്ടിക്കൊണ്ടു പോകലിലും അറസ്റ്റിലും കലാശിച്ചത്.

ബുവനേശ്വരി നഗറിലെ സ്മിതയുടെ സ്പാ ജീവനക്കാരനായിരുന്നു ബല്ലിയപ്പ സഞ്ജു. അടുത്തിടെ സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിനായി ഇയാൾ ജോലി വിട്ടു. ഇതിന്റെ വിരോധത്തിൽ പഴയ ഉടമ സ്മിതയാണു ക്വട്ടേഷൻ നൽകിയത്. കാവ്യയും മുഹമ്മദെന്നയാളുമാണ് ക്വട്ടേഷനെടുത്ത് സഞ്ജുവിനെ ആക്രമിക്കാനെത്തിയത്.

സഞ്ജുവിനെ മർദിച്ചവശനാക്കിയ ശേഷം തട്ടിക്കൊണ്ടു പോകുകയായിരുന്നു. കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിനിടെ കൊല്ലാനും ശ്രമിച്ചു. സിസിടിവി ദൃശ്യങ്ങൾ സഹിതം ഇയാളുടെ ഭാര്യ പരാതി നൽകിയതോടെ അമൃതഹള്ളി പൊലീസ് പിന്തുടർന്നു പിടിക്കുകകയായിരുന്നു.

സ്മിതയുടെ സ്പായിൽ പെൺവാണിഭം നടന്നിരുന്നുവെന്ന സഞ്ജുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണം വിപുലമാക്കിയിരിക്കുകയാണു പൊലീസ്

More From Author

Leave a Reply

Your email address will not be published. Required fields are marked *