സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴക്കെടുതിയിൽ സ്ഥിതിഗതികൾ വിലയിരുത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരോട് അതത് സ്ഥലങ്ങളിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ അദ്ദേഹം നിർദേശം നൽകി.
തിരുവനന്തപുരത്ത് സി.പി. ജോൺ, പത്തനംതിട്ടയിൽ പി.സി. വിഷ്ണുനാഥ്, കോട്ടയത്ത് മോൻസ് ജോസഫ്, ഇടുക്കിയിൽ അനൂപ് ജേക്കബ് എന്നിവർ ക്യാമ്പ് ചെയ്യും. റവന്യൂ മന്ത്രിയുടെ നേതൃത്വത്തിലാണ് സംസ്ഥാനതല ഏകോപനം നടക്കുക. എം.എൽ.എമാർ, ജില്ലാ കളക്ടർമാർ എന്നിവരുമായി സംസാരിച്ച മുഖ്യമന്ത്രി അടിയന്തര സാഹചര്യം നേരിടാൻ നിർദേശം നൽകി.
