സംസ്ഥാനത്തെ സ്കൂളുകളിൽ കുട്ടികളുടെ തലയെണ്ണൽ നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ നാളെ കുട്ടികളുടെ തലയെണ്ണൽ. സമ്പൂർണ്ണ പോർട്ടൽ വഴി വൈകീട്ട് അഞ്ച് മണിവരെ കുട്ടികളുടെ വിവരങ്ങൾ സ്കൂളധികൃതർക്ക് അപ് ലോഡ് ചെയ്യാം. സ്കൂൾ തുറന്ന് ആറാം പ്രവൃത്തി ദിവസമായ ഇന്ന് ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ കണക്കാണ് എടുക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം മുൻവർഷത്തെക്കാൾ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറവായിരുന്നു.

തിരിച്ചറിയൽ രേഖ ഉള്ള കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാവും തസ്തിക നിർണയം. ആധാർ ഇല്ലാത്തതിന്റെ പേരിൽ ആർക്കും പ്രവേശനം നിഷേധിക്കരുതെന്നും ആധാർ ലഭിക്കാത്ത ഒരു സാഹചര്യവും സംസ്ഥാനത്തില്ലെന്നും മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

More From Author

Leave a Reply

Your email address will not be published. Required fields are marked *