Your Image Description Your Image Description

കുറച്ചുകാലമായി ഷവോമി 15ടി സീരീസ് ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്. കൂടാതെ വരാനിരിക്കുന്ന ഈ സ്‍മാർട്ട്‌ഫോണുകളുടെ സവിശേഷതകളെക്കുറിച്ചും വിവിധ റിപ്പോർട്ടുകൾ സൂചന നൽകിയിട്ടുണ്ട്.

ഇപ്പോൾ, വരാനിരിക്കുന്ന ഷവോമി 15ടി സീരീസിന്റെ ലോഞ്ച് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ച് ചൈനീസ് ടെക് ഭീമൻ. സെപ്റ്റംബർ 25ന് ആഗോളതലത്തിൽ ലൈനപ്പ് അനാച്ഛാദനം ചെയ്യും എന്നാണ് കമ്പനി പറയുന്നത്. ലൈനപ്പിന്റെ ഭാഗമായി ഷവോമി 15ടി, ഷവോമി 15ടി പ്രോ എന്നിവ കമ്പനി പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ. എക്സിലെ ഒരു പോസ്റ്റിലൂടെയാണ് ഷവോമി അവരുടെ വരാനിരിക്കുന്ന ഷവോമി 15ടി സീരീസിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചത്.

സ്റ്റാൻഡേർഡ് ഷവോമി 15ടി കൂടാതെ, പരമ്പരയിൽ ഷവോമി 15ടി പ്രോയും ഉൾപ്പെടുന്നതായിട്ടാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിൽ ഹാൻഡ്‌സെറ്റ് ഉടൻ വിൽപ്പനയ്‌ക്കെത്തുമോ എന്ന് കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഷവോമി 15ടി സീരീസിന്റെ വില വിവരങ്ങൾ നിലവിൽ വ്യക്തമല്ല. ഫോണിന്റെ പിൻ ക്യാമറ രൂപകൽപ്പനയും പുറത്തുവിട്ടിട്ടുണ്ട്. ഷവോമി 15ടി സീരീസ് ലൈക്ക ട്യൂൺ ചെയ്ത പിൻ ക്യാമറ മൊഡ്യൂളുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ടീസർ ചിത്രത്തിൽ ക്യാമറ മൊഡ്യൂളിൽ കമ്പനിയുടെ പേര് കാണാൻ കഴിയും. വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന്റെ റെൻഡറുകൾ ലെയിക്ക ബ്രാൻഡഡ് ട്രിപ്പിൾ-റിയർ ക്യാമറ സജ്ജീകരണം ഉള്ളതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ട് വ്യക്തമാക്കിയരുന്നു.

ഷവോമി 15ടി ഒരു ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 8400 SoC ആയിരിക്കും ഉപയോഗിക്കുകയെന്ന് സമീപകാല റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗീക്ക്ബെഞ്ച് ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഫോൺ പരീക്ഷിക്കുന്നത് കണ്ടെത്തിയിരുന്നു. അവിടെ സിംഗിൾ-പ്രിസിഷൻ, ഹാഫ്-പ്രിസിഷൻ ടെസ്റ്റുകളിൽ ഹാൻഡ്‌സെറ്റ് യഥാക്രമം 1,336 ഉം 1,356 ഉം പോയിന്റുകൾ നേടി.

Related Posts