ശൈഖ് ഹസീനയായി വേഷമിട്ട നടി നുസ്രാത് ഫരിയ അറസ്റ്റിൽ

ധാക്ക: ശൈഖ് ഹസീനക്കെതിരായ പ്രക്ഷോഭത്തിൽ വധശ്രമവുമായി ബന്ധപ്പെട്ട കേസിൽ നടി നുസ്രാത് ഫരിയ അറസ്റ്റിൽ. ‘മുജീബ് – ദി മേക്കിങ് ഓഫ് എ നാഷൻ’ എന്ന സിനിമയിൽ ശൈഖ് ഹസീനയായി വേഷമിട്ട നടിയാണ് അറസ്റ്റിലായത്. ബംഗ്ലാദേശിൽ വച്ചാണ് 31 കാരിയായ നടി നുസ്രാത് ഫരിയ അറസ്റ്റിലായത്. തായ്‌ലന്‍ഡിലേക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

2024 ജൂലൈയിൽ ശൈഖ് ഹസീനക്കെതിരായ പ്രക്ഷോഭത്തിൽ വധശ്രമവുമായി ബന്ധപ്പെട്ട കേസാണ് നടിക്കെതിരെയുള്ളത്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

2023-ൽ പുറത്തിറങ്ങിയ പ്രസ്തുത ചിത്രത്തിലൂടെ നടിക്ക് ഏറെ അംഗീകാരങ്ങൾ ലഭിച്ചിരുന്നു. ബംഗ്ലാദേശിന്‍റെയും ഇന്ത്യയുടെയും സംയുക്ത സംരംഭമായ ഈ ചിത്രം അന്തരിച്ച പ്രശസ്ത സംവിധായകൻ ശ്യാം ബെനഗലാണ് സംവിധാനം ചെയ്തത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *