Home » Blog » Kerala » ശബരിമല ഓൺലൈൻ റൂം ബുക്കിംഗ് സേവനം വിപുലീകരിച്ചു; ഇനി 400 മുറികൾ വരെ മുൻകൂട്ടി ബുക്ക് ചെയ്യാം
sabarimala-680x450 (3)

ശബരിമല സന്നിധാനത്ത് ദർശനത്തിനെത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി റൂം ബുക്കിംഗ് സംവിധാനം വിപുലീകരിക്കുന്നു. തുലാമാസ പൂജ മുതൽ ദിവസവും 400 മുറികൾ വരെ ഓൺലൈനായി ബുക്ക് ചെയ്യാനുള്ള സജ്ജീകരണങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പൂർത്തിയാക്കി. ഇതുവരെ 190 മുറികൾ മാത്രമായിരുന്നു ഓൺലൈൻ വഴി ലഭ്യമായിരുന്നത്. ഡിജിറ്റൽ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഈ എണ്ണം ഇരട്ടിയിലധികമായി ഉയർത്തിയിരിക്കുന്നത്. പ്രോട്ടോക്കോൾ ഗസ്റ്റ് ഹൗസായിരുന്ന ശബരി ഗസ്റ്റ് ഹൗസിലെ പത്ത് മുറികൾ കൂടി ഇനി മുതൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാധിക്കും.

 

www.onlinetdb.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി തുലാമാസ പൂജയോട് അനുബന്ധിച്ചുള്ള ബുക്കിംഗ് നാളെ (07.10.2026) രാവിലെ 7 മണി മുതൽ ആരംഭിക്കുന്നതാണ്. ബുക്കിംഗ് സമയത്ത് വെബ്‌സൈറ്റിൽ തിരക്ക് മൂലം പണം ഡെബിറ്റ് ആവുകയും ബുക്കിംഗ് നടക്കാതിരിക്കുകയും ചെയ്താൽ onlinerectdb@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ രേഖകൾ സഹിതം പരാതിപ്പെടാവുന്നതാണ്. തീർത്ഥാടകർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *