
ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഹിന്ദു വിഭാഗക്കാരായ പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 18 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
ഔദ്യോഗിക വെബ്സൈറ്റിൽ (www.travancoredevaswomboard.org) നൽകിയിരിക്കുന്ന മാതൃകയിലുള്ള അപേക്ഷാഫോമാണ് സമർപ്പിക്കേണ്ടത്. അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഉൾപ്പെടുത്തണം.
6 മാസത്തിനകം എടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ.
ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന, സബ് ഇൻസ്പെക്ടർ (SI) റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥൻ നൽകിയ ഒറിജിനൽ സർട്ടിഫിക്കറ്റ്.
ഒറിജിനൽ മെഡിക്കൽ സർട്ടിഫിക്കറ്റ്.
വയസ്സ്, മതം എന്നിവ തെളിയിക്കുന്ന രേഖകൾ.
പൂർണ്ണമായ മേൽവിലാസം, മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.
പൂരിപ്പിച്ച അപേക്ഷകൾ ‘ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്തൻകോട്, തിരുവനന്തപുരം – 695003’ എന്ന മേൽവിലാസത്തിൽ 2026 സെപ്റ്റംബർ 16-ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കത്തക്ക രീതിയിൽ അയക്കേണ്ടതാണ്.
