Your Image Description Your Image Description

ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ വ്യക്തികൾക്ക് തന്നെ തങ്ങളുടെ ആധാർ കാർഡിലെ വ്യക്തിഗത വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാവുന്നതാണ്. കേന്ദ്ര സർക്കാർ ഉടൻ തന്നെ ഒരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ആണ് ഈ ആപ്പ് വികസിപ്പിച്ചെടുക്കുന്നത്.

ആധാർ സേവാ കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാതെ തന്നെ, ആപ്പ് ഉപയോഗിച്ച് വ്യക്തിഗത വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നത് പോലുള്ള സേവനങ്ങൾ ഈ ആപ്ലിക്കേഷൻ വാഗ്‌ദാനം ചെയ്യുന്നു. ഈ ആപ്പ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഉടൻ തന്നെ അവരുടെ സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് നേരിട്ട് ആധാറുമായി ബന്ധപ്പെട്ട വിവിധ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ സാധിക്കും. ഈ വർഷം അവസാനത്തോടെ ഈ ആപ്പ് ലോഞ്ച് ചെയ്യും.

ഉപയോക്താക്കൾക്ക് അവരുടെ പേര്, താമസ വിലാസം, ജനനത്തീയതി തുടങ്ങിയ പ്രധാന വ്യക്തിഗത വിവരങ്ങൾ സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യാൻ പ്രാപ്‌തമാക്കുന്നതിനായാണ് പുതിയ ആധാർ മൊബൈൽ ആപ്ലിക്കേഷൻ സജ്ജീകരിച്ചിരിക്കുന്നത്. എൻറോൾമെന്‍റ് സെന്‍ററുകളിലേക്ക് നേരിട്ടുള്ള സന്ദർശനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതാണ് ഈ ഡിജിറ്റൽ പരിഹാരം ലക്ഷ്യമിടുന്നത്. ഫേസ് ഐഡി സാങ്കേതികവിദ്യയുമായി ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് (AI) സംയോജിപ്പിക്കുന്നതിലൂടെ, ആപ്പ് ഇന്ത്യയിലുടനീളമുള്ള ഉപയോക്താക്കൾക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ ഡിജിറ്റൽ ആധാർ സേവനങ്ങൾ നൽകും.

Related Posts