Home » Blog » Kerala » വേങ്ങരയിൽ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പേ യുഡിഎഫ് പ്രവർത്തകർ ലഡു വിതരണം ചെയ്തു
6

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ വേങ്ങരയിൽ ആഘോഷം തുടങ്ങി യുഡിഎഫ് പ്രവർത്തകർ. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയാണ് വേങ്ങരയിലെ യുഡിഎഫ് സ്ഥാനാർഥി. സബാഹ് വേങ്ങരയാണ് എൽഡിഎഫ് സ്ഥാനാർഥി.

ആഘോഷത്തിന്റെ ഭാഗമായി പ്രവർത്തകർ ഇന്നലെ പച്ച ലഡു വിതരണം ചെയ്തു. ആഘോഷം ഒരു ദിവസം നേരത്തെ തുടങ്ങുകയാണെന്നും നാളെ വെടിക്കെട്ട് അടക്കമുള്ള പരിപാടികൾ ഉണ്ടാകുമെന്നും പ്രവർത്തകർ പറഞ്ഞു. 27 സീറ്റിൽ മത്സരിച്ച മുസ് ലിം ലീ​ഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ സീറ്റ് നേടി വിജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ്.

അസം, തമിഴ്നാട്, പശ്ചിമ ബം​ഗാൾ, പുതുച്ചേരി സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഇന്നറിയാം.