വൃദ്ധ ദമ്പതികൾ വാടക വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

പത്തനംതിട്ട: പത്തനംതിട്ട കടമ്മനിട്ട വല്യയന്തിയിൽ വൃദ്ധദമ്പതികൾ ജീവനൊടുക്കി. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഇവർ താമസിക്കുന്ന വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പത്തനംതിട്ട വല്യന്തി സ്വദേശികളായ അപ്പു നാരായണൻ (70), രാജമ്മ (65) എന്നിവരാണ് മരിച്ചത്. മകന്റെ ഒപ്പം വാടക വീട്ടിലായിരുന്നു ഇവരുടെ താമസം. റേഡിയോയിൽ ഉച്ചത്തിൽ പാട്ട് വെച്ച ശേഷം തൂങ്ങി മരിച്ചു എന്നാണ് പൊലീസ് പറയുന്നത്.

ഈ സമയം മരുമകളും കൊച്ചുമക്കളും വീട്ടിൽ ഉണ്ടായിരുന്നു. ഇവർ കേൾക്കാതിരിക്കാനാണ് ഉച്ചത്തിൽ പാട്ട് വെച്ചത്. മാനസിക പ്രയാസമുള്ളവരാണോ എന്ന് സംശയിക്കുന്നുവെന്നും പൊലീസ് അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകളും മകന്റെ ചില അസുഖങ്ങളും വൃദ്ധ ദമ്പതികളെ അലട്ടിയിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.

More From Author

Leave a Reply

Your email address will not be published. Required fields are marked *